News & Events

ദേവസ്വംബോർഡ് ജംഗ്ഷനിൽ പണ്ഡിറ്റ്കോളനിക്ക് സമീപം കുടികൊണ്ടിരുന്ന ശിവക്ഷേത്രത്തിൽ കാലങ്ങളായി പൂജ മുടങ്ങിക്കിടക്കുകയായിരുന്നു. 1980ൽ കേരള ക്ഷേത്രസംരക്ഷണസമിതി പ്രവർത്തകർ ക്ഷേത്രം ഏറ്റെടുക്കുകയും മുടങ്ങിക്കിടന്ന പൂജ പുനരാരംഭിക്കുകയും ചെയ്തു. അതിനുശേഷം ദേവപ്രശ്നം വയ്ക്കുകയുംദേവപ്രശ്നത്തിൽ ഭഗവാന്റെകൂടെ ദേവിയുടെ സാന്നിധ്യം ഉണ്ടെന്നു അറിയുകയും ഇപ്പോൾ ക്ഷേത്രം നിലനിൽക്കുന്ന സ്ഥലത്തു പുനഃപ്രതിഷ്ഠ നടത്തി അർദ്ധനാരീശ്വര സങ്കൽപ്പത്തിൽ പൂജ നടന്നുവരികയുമാണ്. കേരളത്തിൽ തന്നെ വിരളമായ ഷഡാധാര പ്രതിഷ്ഠയോടുകൂടിയതുമായ ഒരു ക്ഷേത്രമാണ് കവടിയാർ ശ്രീമഹാദേവർക്ഷേത്രം. അങ്ങനെയുള്ള ഈ ക്ഷേത്രത്തിന്റെ ചൈതന്യശക്തി ഇവിടെനിന്ന് ദർശനം നടത്തുന്ന ഭക്തന്മാർക്കെല്ലാം അനുഭവേദ്യമാണ്.